പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഷീന എസ്

പ്രസിഡൻ്റ്

നസീമ ബഷീർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുൾ ഗഫൂർ സി കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനീഷ് പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സറീന

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

എം എ ജയ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : മണ്ണാർക്കാട് താലൂക്ക് , പാലക്കാട് ജില്ല, കേരളം

വാർഡുകൾ: 18

വില്ലേജുകൾ: മണ്ണാർക്കാട് 1, മണ്ണാർക്കാട് 2, പാലക്കയം , പൊറ്റശ്ശേരി 2

ആകെ ജനസംഖ്യ:26242

വിസ്തീർണ്ണം: 32 ച.കീമീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ ഉൾപ്പെടുന്ന തെങ്കര ഗ്രാമപഞ്ചായത്ത് 2005 ഒക്ടോബർ 2-നാണ് ഔദ്യോഗികമായി നിലവിൽ വന്നത്. 36 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ അഗളി, മണ്ണാർക്കാട്, കുമരംപുത്തൂർ, കാഞ്ഞിരപ്പുഴ എന്നിവയാണ്. വടക്കൻമല, പരുത്തിമല എന്നിവ പ്രധാന മലകളായ ഈ മലനാട് മേഖലയിലൂടെ കുന്തിപ്പുഴയും നെല്ലിപ്പുഴയും ഒഴുകുന്നു. അപൂർവ്വയിനം സസ്യ-ജന്തുജാലങ്ങളുള്ള സൈലന്റ്വാലി ഉൾപ്പെടെ പഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 40 ശതമാനവും വനമേഖലയാണ്. ആകെ 28,865 ജനസംഖ്യയുള്ള (14,580 സ്ത്രീകൾ, 14,315 പുരുഷന്മാർ) തെങ്കരയിലെ സാക്ഷരതാനിരക്ക് 86 ശതമാനമാണ്. തെങ്ങ്, കവുങ്ങ്, നെല്ല്, കപ്പ, വാഴ, പച്ചക്കറികൾ എന്നിവ പ്രധാന വിളകളായ ഇവിടുത്തെ കൃഷി 12-ലേറെ കുളങ്ങളെയും പുഴകളെയും കനാലുകളെയും ആശ്രയിക്കുന്നു. വലിയ വ്യവസായങ്ങൾ ഇല്ലെങ്കിലും ബേക്കറി, സോപ്പ്, ഫർണിച്ചർ തുടങ്ങിയ ചെറുകിട യൂണിറ്റുകളും...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 4, 2026

അപകടകരമായ വൃക്ഷങ്ങൾ /വൃക്ഷ ശിഖിരങ്ങൾ മുറിച്ച് മാറ്റേണ്ടതാണ്

മൺസൂൺ മുന്നൊരുക്കങ്ങളുടെ ഭാഗമായി തെങ്കര ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ജീവനും സ്വത്തിനും ഭീഷണിയാകും വിധം നിൽക്കുന്ന വൃക്ഷങ്ങൾ/ വൃക്ഷ ശിഖിരങ്ങൾ മുറിച്ച് നീക്കണമെന്നും ആയത് മാറ്റാത്ത പക്ഷം ഇതുമൂലമുണ്ടാകുന്ന സകല കഷ്ടനഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമം 2005...

കൂടുതൽ വായിക്കുക
പുതിയ വാർത്ത