ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്തിലെ പ്രധാനപ്പെട്ട മലകളാണ് വടക്കന്‍മലപരുത്തിമല എന്നിവ. കുന്തിപ്പുഴനെല്ലിപ്പുഴ എന്നീ പുഴകള്‍ ഈ പഞ്ചായത്തിലൂടെയാണ് ഒഴുകുന്നത്. അപൂര്‍വ്വയിനം സസ്യങ്ങളും ഇഴജന്തുക്കളും  കാണപ്പെടുന്ന നിത്യഹരിത വനമേഖലയായ സൈലന്റ്വാലി പ്രദേശം ഈ പഞ്ചായത്തിന്റെ പ്രധാന സവിശേഷതയാണ്. തെങ്ങ്കവുങ്ങ്നെല്ല്കപ്പ വാഴപച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്ന വിളകള്‍. 12-ലേറെ കുളങ്ങളും, പുഴകളുംകനാലുകളുമാണ് ഇവിടത്തെ ജനങ്ങള്‍ കൃഷിയ്ക്കുവേണ്ടി ആശ്രയിക്കുന്ന ജലസേചനസ്രോതസ്സുകള്‍. തെങ്കരയിലുള്ള ഗവണ്‍മെന്റ് വെറ്റിനറി ആശുപത്രിയാണ് മൃഗചികില്‍സാരംഗത്തുള്ളത്. 2005 ഓക്ടോബര്‍ 2-ാം തീയതിയാണ് തെങ്കര ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ മണ്ണാര്‍ക്കാട് ബ്ളോക്കിലാണ് തെങ്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 36 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് അഗളി പഞ്ചായത്തും, തെക്കുഭാഗത്ത് മണ്ണാര്‍ക്കാട് പഞ്ചായത്തുംപടിഞ്ഞാറു ഭാഗത്ത്കുമരംപുത്തൂര്‍ പഞ്ചായത്തുംകിഴക്കുഭാഗത്ത് കാഞ്ഞിരപ്പുഴ പഞ്ചായത്തുമാണ്. വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണകേന്ദ്രമായ സൈലന്റ്വാലി ഉള്‍പ്പെടെ മൊത്തം ഭൂവിസ്തൃതിയുടെ 40 ശതമാനം വനമേഖലയാണ്. മലകളും പുഴകളും നിറഞ്ഞ ഈ വനപ്രദേശം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമാണ്. കേരളത്തിലെ ഹരിതമനോഹരമായ ഉള്‍നാടന്‍ ഗ്രാമങ്ങളിലൊന്നാണിത്. 28,865 വരുന്ന മൊത്തം ജനസംഖ്യയില്‍ 14,580 സ്ത്രീകളും 14,315 പുരുഷന്മാരുമാണ്. തെങ്കര പഞ്ചായത്തിലെ സാക്ഷരതാനിരക്ക് 86 ശതമാനമാണ്. പൊതുവിതരണ മേഖലയില്‍ റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. 141 പൊതുകുടിവെള്ള ടാപ്പുകള്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നു. 564 തെരുവുവിളക്കുകള്‍ ഈ പഞ്ചായത്തിലെ രാത്രികാലങ്ങളിലെ സഞ്ചാരം സുഗമമാക്കുന്നു. വ്യവസായികരംഗത്ത് എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തിലില്ലെങ്കിലും ബേക്കറിസോപ്പ് നിര്‍മ്മാണംതയ്യല്‍, മില്‍, സ്റ്റീല്‍, ഫര്‍ണീച്ചര്‍, ചെരുപ്പ് എന്നീ ചെറുകിട, ഇടത്തര വ്യവസായ യൂണിറ്റുകള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു. മണ്‍പാത്രനിര്‍മ്മാണംഈറ്റ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവ പരമ്പരാഗത മേഖലയില്‍ എടുത്തുപറയത്തക്ക യൂണിറ്റുകളാണ്. ഒരു ഇന്‍ഡെയ്ന്‍ ഗ്യാസ് ഏജന്‍സിയും ഇവിടെയുണ്ട്. ഈയടുത്ത കാലത്തായി രൂപം കൊണ്ട തെങ്കര പഞ്ചായത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഇപ്പോള്‍ ഒരു യു.പി സ്ക്കൂളും, 2 എല്‍.പി സ്കൂളുകള്‍, ചെറുകുളംമണലാടി എന്നിവിടങ്ങളിലായുംനെല്ലിപ്പുഴയില്‍ ഒരു ഹൈസ്കൂളും പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സൌകര്യം ഒരുക്കി കൊണ്ട് രാജാസ് സ്കൂള്‍, ക്രിസ്തുജ്യോതി സ്കൂള്‍ എന്നിവ അണ്‍ എയ്ഡഡ് മേഖലയിലുംആനമൂളിതത്തേങ്ങലം എന്നിവിടങ്ങിലായി ഏകാധ്യാപക വിദ്യാലയവും പ്രവര്‍ത്തിച്ചുവരുന്നു. തെങ്കര പഞ്ചായത്തില്‍ ഒരു കെ.എസ്.ഇ.ബി ഓഫീസ്കൃഷിഭവന്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പോസ്റ്റോഫീസ്സഹകരണ ബാങ്ക്റൂറല്‍ ബാങ്ക്, പഞ്ചായത്താഫീസ്വില്ലേജാഫീസ് എന്നിവ പ്രധാനപ്പെട്ട സ്ഥാപനങ്ങളാണ്. മണ്ണാര്‍ക്കാട്-അഗളി പി.ഡബ്ള്യു.ഡി റോഡ് ഈ പഞ്ചായത്തില്‍ കൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡാണ്. വിദേശ യാത്രയ്ക്കായി ഈ പഞ്ചായത്തിലെ നിവാസികള്‍ ആശ്രയിക്കുന്നത് കോഴിക്കോട് -കരിപ്പൂര്‍  വിമാനത്താവളത്തെയാണ്. ഒലവക്കോട് റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ കോഴിക്കോട് തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്മണ്ണാര്‍ക്കാട് പ്രൈവറ്റ് സ്റ്റാന്‍ഡ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങള്‍. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 8 ക്ഷേത്രങ്ങളും, 11 സ്ഥലങ്ങളിലായി മുസ്ളീം ആരാധനലായങ്ങളും ചെറപ്പാടംമെഴുകുംപാറചെറുകുളം എന്നിവിടങ്ങളിലായി ക്രിസ്ത്യന്‍ പള്ളികളുമുണ്ട്. മഹാകാളി വേലിചെറുകുളം വിഷുവേല തുടങ്ങി വിവിധ ആഘോഷപരിപാടികള്‍ പഞ്ചായത്തിന്റെ സാംസ്കാരികതനിമ വിളിച്ചോതുന്നവയാണ്. ദേശീയ കായികതാരം പി.എസ്.നിഖില്‍ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്. തെങ്കര പഞ്ചായത്തിലെ അക്ഷര വായനശാല പഞ്ചായത്തുനിവാസികളുടെ ഏക വായനശാലയാണ്. വൈശാഖ് അലോപ്പതി ആശുപത്രിയുംഗവ.ആയൂര്‍വേദ ആശുപത്രിയും ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളാണ്. വെള്ളാരംകുന്ന്, അരകുര്‍ശ്ശിതത്തേങ്ങലം എന്നിവിടങ്ങളിലായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.