മ്ണാർക്കാട്, പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. സാധാരണ കടൽത്തീരങ്ങളെപ്പോലെ ഉള്ള ബീച്ച് അല്ല ഇത്. വേണമെങ്കിൽ ഇതിനെ ഒരു “റിവർ ബീച്ച്” എന്ന് വിളിക്കാം.
2018-ലെ കേരള പ്രളയ സമയത്ത് കുന്തിപ്പുഴയുടെ ഒഴുക്ക് ശക്തമായി മാറി ഭൂഭാഗം ഒഴുകിപ്പോയതിനെ തുടർന്ന് ഇന്നത്തെ ഈ ബീച്ച് രൂപം കൊണ്ടതാണ്. നദി ഒഴുകിപ്പോയ ഭാഗം ഇന്ന് മണൽ നിറഞ്ഞ മനോഹരമായ ഒരു ബീച്ച് പോലെയായി മാറിയിരിക്കുന്നു.
വ്യത്യസ്ത നിറങ്ങളിലുള്ള കല്ലുകളും മണലും നിറഞ്ഞ ഈ സ്ഥലം പ്രകൃതി സൗന്ദര്യം കൊണ്ട് എല്ലാവരെയും ആകർഷിക്കുന്നു. വൈകുന്നേരങ്ങൾ മനോഹരമാക്കാൻ കുടുംബത്തോടും സുഹൃത്തുക്കളോടും കൂടി സമയം ചെലവഴിക്കാനാകുന്ന മികച്ച ഇടമാണ് ഇത്. ഇവിടെ കുളിക്കാനും കഴിയും. കൂടാതെ ഭക്ഷണം പാകം ചെയ്ത് കുടുംബസമേതം സന്തോഷകരമായ ഒരു ദിവസം ആഘോഷിക്കാനും ഈ സ്ഥലം തിരഞ്ഞെടുക്കാം